2011, ജനുവരി 5, ബുധനാഴ്‌ച

മൈന - മലയാളിയും പഠിക്കണം


ബാല്യകാലത്തില് സംഭവിക്കുന്ന പ്രണയം. ആ പ്രണയത്തിന് വേണ്ടിയുള്ള യാത്ര. ഉള്ളതെല്ലാം ഉപേക്ഷിച്ച് - വീടിലേയും നാടിനേയും കുടുംബത്തേയും, ഏതൊരു കരുണയുമില്ലാതെ ചവിട്ടിയകറ്റി, തങ്ങളുടെ പ്രണയത്തിന് വേണ്ടിയുള്ള യാത്ര. അതാണ് മൈന.
വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളെ ഈ സിനിമയിലൂള്ളൂ. തമിഴ്നാടിന്റെ ഉള്ളറകളിലെവിടെയൊക്കെയോ ആണ് ലൊക്കേഷന്. പരിചിതമായ ഒരു മുഖം പോലും സിനിമയിലില്ല. എല്ലാം പുതുമുഖങ്ങള്. പക്ഷെ, ഭാവാഭിനയം കൊണ്ട് അവര് പുതിയ മാതൃക തീര്ക്കുന്നു.
ക്യാമറക്കാഴ്ച നമ്മെ അത്ഭുതപ്പെടുത്തും. കാടിന്റെ വന്യസൌന്ദര്യം പുതിയ അനുഭവം സൃഷ്ടിക്കും. ഓരോ അണിയറരക്കാരന്റേയും കൃത്യമായ വിരല് സ്പര്ശം നമ്മെ അത്ഭുതപ്പെടുത്തും. പ്രഭു സോളമന് എന്ന സംവിധായകന് കാണിച്ച് തന്ന ഈ മാതൃകയില് നിന്നും മലയാളി സംഴിധായകര്, അല്ലെങ്കില് സിനിമാക്കാര് ഒരു കാര്യമെങ്കിലും പഠിക്കണം. അതായത്, അറിയപ്പെടുന്ന അഭിനേതാക്കളില്ലാതെ സിനിമയെടുത്താല് മനോഹരമാവില്ല എന്നത് വിണ്ഢിത്തമാണ് എന്ന സത്യമെങ്കിലും അവര് മനസ്സിലാക്കണം. നമുക്കും ഒരുപാട് പ്രതിഭാധനരായ സംവിധായകരുണ്ട്. പക്ഷെ, അവരുടെ ബുദ്ധിക്കുള്ളില് താരങ്ങളുടെ അച്ച് വാര്ത്തുവെച്ചിരിക്കുന്നു. ആ അച്ചുകളിലുടെ കടക്കാത്ത ഒരു കഥാപാത്രവും അവരില് നിന്നും പുറത്തിറങ്ങുന്നില്ല. സുബ്രമണ്യപുരം, നടോടി, പരുത്തിവീരന്, പസങ്ക, തുടങ്ങി തമിഴ് സിനിമക്ക് പുതിയ മുഖവും രസവും നല്കിയ സിനിമകള് പരിശോധിച്ചാല് ഇത്തരം അച്ചുകളില്ലാതെയാണ് അവര് മാതൃകക്ള് സൃഷ്ടിച്ചത് എന്ന് കാണാനാകും. ഇത്തരം മാതൃകളാണ് തമിഴ് സിനിമക്ക് ശുഭ പ്രതീക്ഷ നല്കുന്നതും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ