2012, ജനുവരി 13, വെള്ളിയാഴ്‌ച

മരണം മാത്രമുള്ള ഭൂമി


2027 ലെ ലണ്ടന് നഗരം എങ്ങനെയായിരിക്കും?

ആഘോഷങ്ങളും ആടംഭരവും, നിറക്കൂട്ടുകളുടെ കണ്ണഞ്ചിപ്പിക്കലുമില്ലാത്ത 2027 നെ എനിക്ക് സങ്കല്പിക്കാന് സാധിച്ചിരുന്നില്ല. എന്നാല് എനിക്ക് സങ്കല്പിക്കാന് കഴിയാത്ത ഒരു 2027 നവംബര് 16-നെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് children of men എന്ന സിനിമ ആരംഭിക്കുന്നത്. അതില് നിറഭേദങ്ങളുടെ ആര്ഭാടങ്ങളില്ലായിരുന്നു. സിനിമക്കാകെ ഒരു തരം ഇരുണ്ട നിറമാണ്. ചുവപ്പും മഞ്ഞയുമെല്ലാം നര പിടിച്ച പോലെ...


അത് ആഘോഷങ്ങളില്ലാത്ത നഗരമാണ്. അതിന് കൂട്ടായുള്ളത് ആശങ്കകളും ആകുലതകളും മാത്രം. നിരത്തിലൂടെയോടുന്ന വാഹനങ്ങളാണെങ്കില് പോലും അത് തന്നെ ഓര്മിപ്പിക്കുന്നു, സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന് വരുന്ന തമിഴരുടെ മുച്ചക്ര വണ്ടിയുടേത് പോലുള്ള ആകൃതിയും മുരള്ച്ചയും അസ്വസ്ഥതയുണ്ടാക്കുന്നു. ഇത് 2027 ലെ ലണ്ടനാണ് പോലും. പെട്ടെന്ന്, ഉഗ്രസ്ഫോടനമുയര്ന്നു... പുകപടലങ്ങളുയര്ന്നു... അത് കലാപത്തിന്റെ കാലമാണ്. അതില്, ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ പതിനെട്ടുകാരന് മരണപ്പെട്ടിരിക്കുന്നു.
വര്ത്തമാന കാല സമൂഹത്തിന്റെ രാഷ്ട്രീയവും സംഘട്ടനങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്പോള് അങ്ങനെയൊരു 2027 നെ ദു:സ്വപ്നം കാണുന്നത് ഭീകര അപരാധമാണ് എന്ന് പറയാനാവില്ല. മനുഷ്യന് പിറക്കാത്ത ഒരു കാലം അസംഭവ്യതയുമല്ല. അങ്ങനെയൊരു കാലത്ത് പല്ല് തെളിയാത്ത മോണയുടെ ചിരിക്കായ് മനുഷ്യഹൃദയങ്ങള് മിടിക്കുമെന്നത് സ്വാഭാവികമാണ്. Alfonso cuaron ന്റെ സിനിമ അതൃപിതിയുടെ കാലത്തെയാണ് വിശദീകരിക്കുന്നത്. അതൃപ്തിയുടെ ലോകം വിപ്ലവങ്ങളുടേത് കൂടിയാകുക സ്വാഭാവികമാണ്. കാലത്ത്, അതായത് ഗര്ഭങ്ങള് നടക്കാത്ത കാലത്ത്, ഒരു  യുവതി ഗര്ഭിണിയാകുന്നു... 18 വര്ഷത്തിന് ശേഷം ഒരു ഗര്ഭിണി അവള് ചുമക്കുന്ന കുഞ്ഞിനെ പുറത്തേക്ക് തള്ളുന്നു... പ്രതീക്ഷയെ സൂചിപ്പിക്കാനാവുന്ന ഏറ്റവും ശക്തമായ ശബ്ദത്തെ ഭൂമി സ്വീകരിക്കുന്നു... കുഞ്ഞുങ്ങളില്ലാത്ത ലോകത്ത് ഒരു കുഞ്ഞ് ജനിക്കുന്നതാണ് സിനിമയുടെ പ്രമേയം.

പ്രമേയത്തില് മാത്രമല്ല, അവതരണത്തിലും സിനിമ ഒരുപാട് കൌതുകങ്ങള് കാണിക്കുന്നുണ്ട്. അതില് പ്രധാനപ്പെട്ടതാണ് ക്യാമറ. സിനിമയിലെ പ്രധാനപ്പെട്ട പല ഭാഗങ്ങളും ചലിക്കുന്ന ക്യാമറയിലൂടെ മിനുട്ടുകളോളം നീണ്ടുനില്ക്കുന്ന ടേക്കിലൂടെ എടുത്തിരിക്കുന്നു. Best Intention എന്ന സിനിമയിലാണ് എഡിറ്ററുടെ മേശപ്പുറം കാണാത്ത നീണ്ട ടേക്കുകള് മുന്പ് ഞാന് കണ്ടിട്ടുള്ളത്. പക്ഷെ, സിനിമയില് ക്യാമറകള് നിശ്ചലമായിരുന്നു. എന്നാല്, ഈ സിനിമയില് രംഗത്തേക്കാള് വേഗതയില് ചലിക്കുന്ന ക്യാമറയുണ്ട്. പക്ഷെ,  ഈ സിനിമയിലെ രംഗങ്ങള് യഥാര്ത്ഥത്തില് ധാരാളം കട്ടുകള് നടന്നാതാണ്. അത് പ്രേക്ഷകന് തോന്നുന്നില്ലെന്ന് മാത്രം. തെരുവുയുദ്ധങ്ങളും, ആക്രമണങ്ങളുമെല്ലാം കട്ടുകള് മറച്ച് വെച്ച് ചെയ്തതുമൂലം അവക്ക് ശക്തി വര്ദ്ധിപ്പിക്കുന്നുണ്ട്.


ഇങ്ങനെ, പലതു കൊണ്ടും മനോഹരമായ സിനിമ ഇന്നിന്റെ പ്രതീക്ഷയില്ലാത്ത നാളെയുടെ ഊഷരഭൂമിയില് പ്രതീക്ഷയുടെ നാന്പ് മുളച്ചേക്കാമെന്ന പ്രതീക്ഷയാണ് പങ്കുവെക്കുന്നത്. പ്രതീക്ഷയില് നമുക്ക് പുഞ്ചിരികളെ വാടാതെ സൂക്ഷിക്കാം...
-നന്ദി-
CHILDREN OF MEN
Director: Alfonso cuaron
Writers: Alfonso cuaron and Timothy J. Sexton
Stars: Julianne Moore, Clive Owen and Chiwetal Ejiofor

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ