2012, ജനുവരി 13, വെള്ളിയാഴ്‌ച

മരണം മാത്രമുള്ള ഭൂമി


2027 ലെ ലണ്ടന് നഗരം എങ്ങനെയായിരിക്കും?

ആഘോഷങ്ങളും ആടംഭരവും, നിറക്കൂട്ടുകളുടെ കണ്ണഞ്ചിപ്പിക്കലുമില്ലാത്ത 2027 നെ എനിക്ക് സങ്കല്പിക്കാന് സാധിച്ചിരുന്നില്ല. എന്നാല് എനിക്ക് സങ്കല്പിക്കാന് കഴിയാത്ത ഒരു 2027 നവംബര് 16-നെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് children of men എന്ന സിനിമ ആരംഭിക്കുന്നത്. അതില് നിറഭേദങ്ങളുടെ ആര്ഭാടങ്ങളില്ലായിരുന്നു. സിനിമക്കാകെ ഒരു തരം ഇരുണ്ട നിറമാണ്. ചുവപ്പും മഞ്ഞയുമെല്ലാം നര പിടിച്ച പോലെ...


അത് ആഘോഷങ്ങളില്ലാത്ത നഗരമാണ്. അതിന് കൂട്ടായുള്ളത് ആശങ്കകളും ആകുലതകളും മാത്രം. നിരത്തിലൂടെയോടുന്ന വാഹനങ്ങളാണെങ്കില് പോലും അത് തന്നെ ഓര്മിപ്പിക്കുന്നു, സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന് വരുന്ന തമിഴരുടെ മുച്ചക്ര വണ്ടിയുടേത് പോലുള്ള ആകൃതിയും മുരള്ച്ചയും അസ്വസ്ഥതയുണ്ടാക്കുന്നു. ഇത് 2027 ലെ ലണ്ടനാണ് പോലും. പെട്ടെന്ന്, ഉഗ്രസ്ഫോടനമുയര്ന്നു... പുകപടലങ്ങളുയര്ന്നു... അത് കലാപത്തിന്റെ കാലമാണ്. അതില്, ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ പതിനെട്ടുകാരന് മരണപ്പെട്ടിരിക്കുന്നു.
വര്ത്തമാന കാല സമൂഹത്തിന്റെ രാഷ്ട്രീയവും സംഘട്ടനങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്പോള് അങ്ങനെയൊരു 2027 നെ ദു:സ്വപ്നം കാണുന്നത് ഭീകര അപരാധമാണ് എന്ന് പറയാനാവില്ല. മനുഷ്യന് പിറക്കാത്ത ഒരു കാലം അസംഭവ്യതയുമല്ല. അങ്ങനെയൊരു കാലത്ത് പല്ല് തെളിയാത്ത മോണയുടെ ചിരിക്കായ് മനുഷ്യഹൃദയങ്ങള് മിടിക്കുമെന്നത് സ്വാഭാവികമാണ്. Alfonso cuaron ന്റെ സിനിമ അതൃപിതിയുടെ കാലത്തെയാണ് വിശദീകരിക്കുന്നത്. അതൃപ്തിയുടെ ലോകം വിപ്ലവങ്ങളുടേത് കൂടിയാകുക സ്വാഭാവികമാണ്. കാലത്ത്, അതായത് ഗര്ഭങ്ങള് നടക്കാത്ത കാലത്ത്, ഒരു  യുവതി ഗര്ഭിണിയാകുന്നു... 18 വര്ഷത്തിന് ശേഷം ഒരു ഗര്ഭിണി അവള് ചുമക്കുന്ന കുഞ്ഞിനെ പുറത്തേക്ക് തള്ളുന്നു... പ്രതീക്ഷയെ സൂചിപ്പിക്കാനാവുന്ന ഏറ്റവും ശക്തമായ ശബ്ദത്തെ ഭൂമി സ്വീകരിക്കുന്നു... കുഞ്ഞുങ്ങളില്ലാത്ത ലോകത്ത് ഒരു കുഞ്ഞ് ജനിക്കുന്നതാണ് സിനിമയുടെ പ്രമേയം.

പ്രമേയത്തില് മാത്രമല്ല, അവതരണത്തിലും സിനിമ ഒരുപാട് കൌതുകങ്ങള് കാണിക്കുന്നുണ്ട്. അതില് പ്രധാനപ്പെട്ടതാണ് ക്യാമറ. സിനിമയിലെ പ്രധാനപ്പെട്ട പല ഭാഗങ്ങളും ചലിക്കുന്ന ക്യാമറയിലൂടെ മിനുട്ടുകളോളം നീണ്ടുനില്ക്കുന്ന ടേക്കിലൂടെ എടുത്തിരിക്കുന്നു. Best Intention എന്ന സിനിമയിലാണ് എഡിറ്ററുടെ മേശപ്പുറം കാണാത്ത നീണ്ട ടേക്കുകള് മുന്പ് ഞാന് കണ്ടിട്ടുള്ളത്. പക്ഷെ, സിനിമയില് ക്യാമറകള് നിശ്ചലമായിരുന്നു. എന്നാല്, ഈ സിനിമയില് രംഗത്തേക്കാള് വേഗതയില് ചലിക്കുന്ന ക്യാമറയുണ്ട്. പക്ഷെ,  ഈ സിനിമയിലെ രംഗങ്ങള് യഥാര്ത്ഥത്തില് ധാരാളം കട്ടുകള് നടന്നാതാണ്. അത് പ്രേക്ഷകന് തോന്നുന്നില്ലെന്ന് മാത്രം. തെരുവുയുദ്ധങ്ങളും, ആക്രമണങ്ങളുമെല്ലാം കട്ടുകള് മറച്ച് വെച്ച് ചെയ്തതുമൂലം അവക്ക് ശക്തി വര്ദ്ധിപ്പിക്കുന്നുണ്ട്.


ഇങ്ങനെ, പലതു കൊണ്ടും മനോഹരമായ സിനിമ ഇന്നിന്റെ പ്രതീക്ഷയില്ലാത്ത നാളെയുടെ ഊഷരഭൂമിയില് പ്രതീക്ഷയുടെ നാന്പ് മുളച്ചേക്കാമെന്ന പ്രതീക്ഷയാണ് പങ്കുവെക്കുന്നത്. പ്രതീക്ഷയില് നമുക്ക് പുഞ്ചിരികളെ വാടാതെ സൂക്ഷിക്കാം...
-നന്ദി-
CHILDREN OF MEN
Director: Alfonso cuaron
Writers: Alfonso cuaron and Timothy J. Sexton
Stars: Julianne Moore, Clive Owen and Chiwetal Ejiofor

2011, നവംബർ 2, ബുധനാഴ്‌ച

കാലില്ലാകുടയുമായി വന്ന അയാള്

"കുഷ്ഠ രോഗികള് അണിഞ്ഞ വസ്ത്രം വൃത്തിയാക്കി ഉപയോഗിക്കാന് പാടില്ല, ഒരു ഉപയോഗത്തിന് ശേഷം കത്തിച്ചു കളയണം" 
ഒട്ടും വൃത്തിയില്ലാതെ, കയ്യില് മുഷിഞ്ഞ ഒരു കവറും അതില് കുറച്ച് വസ്ത്രങ്ങളുമായി എന്റെ വീട്ടില് വന്ന ഒരു സ്ത്രീ പകര്ന്നുതന്ന അറിവാണിത്. അവരുടെ കയ്യില് ഒരു കാര്ഡും ഉണ്ടായിരുന്നു. വന്ന പാടെ ആ കാര്ഡ് എനിക്ക് നേരെ നീട്ടി. അവര് കുഷ്ഠ രോഗികള്ക്കായുള്ള ഒരു സ്ഥാപനത്തിന്റെ പ്രതിനിധിയാണെന്നും വേണ്ട സഹായങ്ങള് ചെയ്ത് കൊടുക്കണമെന്നും അതില് പറഞ്ഞിരുന്നു. കാര്ഡിന്റെ ചുവട്ടില് അവരുമായി ബന്ധപ്പെടാനുള്ള നന്പറുമുണ്ട്. ഞാന് നന്പര് കുറിച്ചെടുത്ത് പറഞ്ഞു: ''ഞാന് നേരില് ബന്ധപ്പെട്ട് വേണ്ടത് ചെയ്യാം..''

നിങ്ങള്ക്കറിയുമോ എന്നെനിക്കറിയില്ല, എന്താണെന്ന് വെച്ചാല്... ഞാനത്ര മാന്യനല്ല.

2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

ഭൂമിയുടെ അവകാശികള്‍

     എന്‍റെ വീട്ടില്‍ ഒരു എലിക്കെണിയുണ്ട്. കെണിയില്‍ കുടുങ്ങിയ എലിയെ ചാക്കിലാക്കി നിലത്തടിച്ച് കൊല്ലും. കൊതുകിനെ കൊല്ലുന്ന ബാറ്റ് ഉമ്മയുടെ ആയുധമാണ്. വൈകുന്നേരമായിക്കഴിഞ്ഞാല്‍ ഉമ്മയുടെ കയ്യില്‍ ഖുര്‍ആന്‍ മാത്രമല്ല, കൊതുകിനെ കൊല്ലുന്ന ബാറ്റുമുണ്ടാകും. വിറക് പുരയുടെ ഉള്ളിലെവിടെയോ ആണ് ചിതലിനെ തുരത്തുന്ന ചായിപ്പൊടിയുള്ളത്. പിന്നെ കുളക്കോഴിയെ പിടിക്കുന്ന കെണി, പൂന്പാറ്റപ്പുഴുവിനെ കൊല്ലാന് മണ്ണെണ്ണ, കാക്കയെ ഓടിക്കാന് കവണ... എനിക്കുറപ്പുണ്ട്,

2011, ജനുവരി 5, ബുധനാഴ്‌ച

മൈന - മലയാളിയും പഠിക്കണം


ബാല്യകാലത്തില് സംഭവിക്കുന്ന പ്രണയം. ആ പ്രണയത്തിന് വേണ്ടിയുള്ള യാത്ര. ഉള്ളതെല്ലാം ഉപേക്ഷിച്ച് - വീടിലേയും നാടിനേയും കുടുംബത്തേയും, ഏതൊരു കരുണയുമില്ലാതെ ചവിട്ടിയകറ്റി, തങ്ങളുടെ പ്രണയത്തിന് വേണ്ടിയുള്ള യാത്ര. അതാണ് മൈന.

2010, ഡിസംബർ 22, ബുധനാഴ്‌ച

ഉച്ചപ്പടം നാണിക്കുന്നു...

(പതിനഢഞ്ചാമത് ഇന്റെര്നാഷണല് ഫിലിം ഫെസ്റ്റിവലില് പ്രദര്ശിപ്പിച്ച) അനിമല് ടൌണ് നല്ല സിനിമയാണ്. എന്നാല് മൂല്യവത്തായ സിനിമകളില് നഗ്നത പ്രദര്ശിപ്പിക്കുന്നതിന് അതിര് വരന്പുകള് നിര്ണ്ണയിച്ചിട്ടില്ലാത്തതിനാല് ചില സീനുകള് നമ്മെ ഭീതിപ്പെടുത്തുക തന്നെ ചെയ്യും. ചില ഫ്രൈമുകളിലൂടെയും സൂചനകളിലൂടെയും ഉള്ളുലക്കുന്ന കാഴ്ചകള് സമ്മാനിക്കുന്നവര്ക്കെന്തിനാണ് ഉച്ചപ്പടങ്ങളില് പോലും കാണാത്ത ഇത്തരം കാഴ്ചകള്...
-ഹംസ ആലുങ്ങല് (ക്യാമറക്കാഴ്ചകള് ബാക്കിവെച്ചത്, വര്ത്തമാനം വാരാന്ത്യപ്പതിപ്പ്)

2010, ഡിസംബർ 18, ശനിയാഴ്‌ച

ലൌ ജിഹാദ്

ആ വിവാദം(ലൌ ജിഹാദ്) സൃഷ്ടിച്ച മുറിവുകളുണങ്ങും മുന്പ് ലൌ ജിഹാദ് എന്നത് സത്യമല്ലെന്നും കേവലം കെട്ടുകഥയാണെന്നും കോടതി വിധി പ്രഖ്യാപിച്ചു. കേരളത്തിലെന്തു സംഭവിച്ചു? ഒന്നും സംഭവിച്ചില്ല. സ്പെഷല് പതിപ്പുകളും എഡിറ്റോറിയലുകളും അഭിമുഖ പരന്പരകളും കുത്തി നിറച്ച് ലൌ ജിഹാദ് മാമാങ്കം ആഘോഷിച്ച മാധ്യമത്തന്പുരാക്കന്മാര് ആരും തന്നെ കോടതി വിധി ഏറ്റുപിടിച്ചില്ല. മതേതരത്വത്തിന്റെ പൊയ്മുഖം വെച്ച് നടക്കുന്ന ബുജികള്, വിദ്വേശം പ്രചരിപ്പിച്ച മാധ്യമങ്ങള് മാപ്പു പറയണമെന്ന് പ്രസ്താവന ഇറക്കിയില്ല! ഒരു സമുദായത്തെ മുഴുവന് സംശയത്തിന്റെ മുള്മുനയില് നിര്ത്തി ആഘോഷിച്ച മാധ്യമങ്ങള്ക്ക് എന്ത് നഷ്ടപരിഹാരമാണ് ചെയ്യാനാവുക?
-മുഹ്സിന് കോട്ടക്കല് (വര്ഗ്ഗീയ വിഷം ചീറ്റുന്ന മാധ്യമ സംസ്കാരം, ശബാബ് വാരിക, പുസ്തകം൩൪/ലക്കം൧൮

2009, ഒക്‌ടോബർ 28, ബുധനാഴ്‌ച

സിനിമാക്കഥ ഒരുക്കുമ്പോള് ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങള്



കൂട്ടുകാരേ...
ഒരു സിനിമ ജനപ്രിയമാവണമെങ്കില്, അതിന്റെ കഥ ഒരുക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള് എന്തൊക്കെയാണ്? അഞ്ചു പോയിന്റുകളിലൂടെ ഇത് വിശദീകരിക്കുകയാണ് ഞാനിവിടെ. ഇവയോട് വിയോജിപ്പുണ്ടാകാം. പക്ഷെ, ഒരോ സിനിമകളും വിജയിക്കുമ്പോള്/പരാജയപ്പെടുമ്പോള്, അവയെ ഈ അഞ്ചു പോയിന്റുകള് കൊണ്ട് വിശകലനം ചെയ്തതിലൂടെ ഈ പോയിന്റുകളോട് നീതി പുലറ്ത്തിയ സിനിമകള് വിജയിച്ചതായി കാണാൻ കഴിയുന്നുണ്ട്.(അപൂറ്വമായി മറിച്ചും സംഭവിക്കാറുണ്ട്. പക്ഷെ, ആ വിജയപരാജയങ്ങള് അവയുടെ മാ‍ർക്കറ്റിംഗിന്റെ ഗുണവും ദോഷവുമായി ബന്ധപ്പെട്ടാണുള്ളത്).
ഓരോ പോയിന്റും ഞാന് വിശദീകരിക്കാം...
1-കഥ പുരോഗമനപരമാക്കുക
"ചലനവും പുരോഗതിയും ഒന്നാണെന്ന് കരുതരുത്. ആടുന്ന മരക്കുതിര ചലിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷെ, മുന്നോട്ട് പോകുന്നില്ല". ആല്ഫ്രഡ്.എ.മൊന്റൊപെറ്ട്ടിന്റെ ഈ വചനം കഥ ഒരുക്കുമ്പോള് നമ്മുടെ മനസ്സില് വേണം. നമ്മുടെ കഥ തുടങ്ങി ക്ലൈമാക്സിലെത്തുമ്പോഴേക്ക് ഒന്നോ രണ്ടോ മണിക്കൂറ് കടന്നുപോകുന്നുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ കഥ ചലനാത്മകാണ്. പക്ഷെ, പുരോഗമനാത്മകമാണോ?
ആകണം. അതേസമയം കഥ പുരോഗമനാത്മകമാണോ എന്നെങ്ങനെയാണ് മനസ്സിലാക്കുക? 20 മിനുട്ട്കൊണ്ട് നടക്കുന്ന സംഭവങ്ങള് വിവരിക്കുന്ന 1:30 മണിക്കൂറോളം ദൈര്ഘ്യമുള്ള ‘vantage point' എന്ന സിനിമയുടെ കഥ പുരോഗമനാത്മകമാണ്. എങ്ങനെ?
അത് മനസ്സിലാക്കാന് ‘vantage point'-ന്റെ കഥ നിങ്ങള് ഒരു കടലാസിലേക്ക് എഴുതണം. എഴുതുമ്പോള് ശ്രദ്ധിക്കേണ്ട കാര്യം കഥയുമായി പ്രത്യക്ഷത്തില് ബന്ധമില്ലാത്ത ഒരു കാര്യവും എഴുതരുത്. അതായത്, പ്രധാന കഥ എന്താണ് എന്ന് ഏറ്റവും ചുരുങ്ങിയ വാക്കുകളില് എഴുതാനാണ് നിങ്ങള് ശ്രദ്ധിക്കേണ്ടത്. ഇതുപോലെ തീറ്ത്തും പരാജയമായ ഒരു സിനിമയുടെ കഥയും എഴുതുക. ഇവ തമ്മില് താരതമ്മ്യം ചെയ്തു നോക്കൂ, പരാജയ സിനിമക്ക് ‘ബലമുള്ളൊരു കഥ’ ഇല്ല എന്ന് നമുക്ക് മനസ്സിലാകും. (എങ്ങനെയാണ് ചുരുക്കി എഴുതേണ്ടത് എന്ന് മനസ്സിലാക്കാനും പുരോഗമനാത്മകമായ കഥയുടെ ഉദാഹരണത്തിനും ഈ ബ്ലോഗിലെ(വിരല്ത്തുമ്പ്) ‘കണ്ണൻ-ഒരു നീണ്ടകഥ’(1-11-09-ന് ശേഷം മാത്രം) എന്ന ലേബല് നോക്കുക).
2-യുക്തി ഭദ്രമാകുക
ഇതിനറ്ത്തം മനുഷ്യന്റെ ബുദ്ധിക്കംഗീകരിക്കാന് പറ്റാത്തതൊന്നും (പ്രേതം, അതിമാനുഷികം) പടില്ലെന്നല്ല. മറിച്ച്, പ്രേക്ഷകന് ‘അതെങ്ങനെ?’ എന്നൊരു ചോദ്യം ചോദിച്ചാല് അയുക്തികമായ ഒരു ഉത്തരത്തിലൂടെയെങ്കിലും ‘അതിങ്ങനെ’ എന്ന് കഥയിലൂടെ വിശദീകരിക്കാന് നമുക്ക് കഴിയണം. അതിന്റെകൂടെ ഓറ്ക്കേണ്ട കാര്യം ആ ഉത്തരം വ്യക്തമാകണം എന്നതാണ്. പല പ്രാവശ്യം കണ്ടാല് മാത്രം മനസ്സിലകത്ത്ക്ക വിധം ആ ഉത്തരത്തെ ഒളിപ്പിച്ച് വെച്ചാല്, പല പ്രാവശ്യം കാണാനുള്ള താല്പര്യം പ്രേക്ഷകന് കാണിക്കില്ല.
3-രംഗങ്ങള് മനോഹരമാക്കുക
കഥ എന്ന മൊത്തത്തിലുള്ള അവസ്ഥ വിട്ട് ഓരോ രംഗവും വിഘടിപ്പിച്ചെടുത്താല്, ഓരോ രംഗത്തിനും എന്തെങ്കിലും പ്രെത്യേകത ഉണ്ടായിരിക്കണം. കഥയെ അപേക്ഷിച്ച് തിരക്കഥ ഒരുക്കുമ്പോഴാണ് ഇക്കാര്യം കൂടുതല് ശ്രദ്ധിക്കേണ്ടത്. ഇതിനോറ്റോപ്പം പറയട്ടെ, ഇങ്ങനെ രംഗങ്ങൾ മനോഹരമാക്കാനുള്ള ശ്രമം പലപ്പോഴും പരമ ബോറായി മറാറുണ്ട്. രംഗങ്ങളുടെ ദൈറ്ഘ്യം വറ്ദ്ധിപ്പ്ക്കുന്നത് ഇതിലൊന്നാണ്. അതായത് രംഗം ഒരു സ്റ്റില്(still) എന്നവിധം കുറെ സമയം നിലനിറ്ത്തും. അതൊഴിവാക്കുകയാണ് നല്ലത് എന്ന് പറയുമ്പോഴും ഇത് നല്ലരീതിയില് ചെയ്ത് രംഗത്തെ മനോഹരമാക്കാറുണ്ട് എന്നത് വിസ്മരിക്കാനാവില്ലല്ലൊ. കോമഡി, ആക്ഷന് രംഗങ്ങൾ ചിലപ്പോഴെങ്കിലും വിപരീത ഫലം ഉളവാക്കുന്നതും ‘നന്നാക്കി കുളമാക്കുന്നതിന്’ ഉദാഹരണമാണ്.
4-കഥാപാത്രങ്ങള്ക്ക് വ്യക്തിത്തം നൽകുക
കഥ എഴുതിത്തുടങ്ങുമ്പോള് തന്നെ, ഓരോ കഥാപാത്രത്തിന്റേയും സ്വഭാവം ഇന്നതാണ് എന്ന് നിശ്ചയിക്കേണ്ടതുണ്ട്. ഇത് സിനിമയില് പ്രകടിപ്പിച്ചില്ലെങ്കില് പൊലും, സംഭാഷണവും രംഗങ്ങളും മനോഹരമാക്കാന് ഇത് നമ്മെ സഹായിക്കും. കൂടാതെ, കഥയുടെ ചലനാത്മകതയെ പുരോഗമനാതമമെന്ന് തോന്നിപ്പിക്കും വിധം അവതരിപ്പിക്കുവാനും കഥപാത്രങ്ങള്ക്ക് വ്യക്തിത്തം നല്കുന്നതിലൂടെ സാധിച്ചെടുക്കാനാവും. ഇതെങ്ങനെ എന്ന ചോദ്യമുണ്ടെങ്കില് അതിന്റെ മികച്ച ഉത്തരം സത്യന് അന്തിക്കാട് ചിത്രങ്ങളാണ്.
5-കഥ രസകരവുമാകുക
കഥ രസകരമാവുക എന്നതിനേക്കള് വ്യത്യസ്തമാകുക എന്നാണിന്ന് പറഞ്ഞ് കേള്ക്കാറ്. വ്യത്യസ്തത(പുതുമ) തേടിപ്പോയി പല കുഴികളിലും സിനിമാക്കാറ് ചെന്ന് ചാടുന്നുണ്ട്. നമ്മുടെ സിനിമ ഒരു എക്സ്ട്രാ ആകുവാന് കഥക്ക് പുതുമ ആവശ്യമാണ് എന്ന് സമ്മതിച്ചുകൊണ്ട് തന്നെ പറയട്ടെ, ഒരു മികച്ച വിജയം സൃഷ്ടിക്കാന് കഥ രസകരമായാല് മതി. പതിറ്റാണ്ടുകള്ക്ക് മുമ്പ് റിലീസായ സിനിമയുടെ കഥ ഇന്ന് വീണ്ടും സിനിമയാക്കുമ്പോള് അത് വന് വിജയമാകുന്നത് നാം കാണുന്നുണ്ടല്ലോ. അതുകൊണ്ട് തന്നെ സിനിമയുടെ കഥ രസകരമാക്കി രംഗങ്ങള് വ്യത്യസ്ത(പുതുമ)മാക്കുകയാണ് വേണ്ടത്.
മാറ്ക്കറ്റിംഗ്
ഞാന് തുടക്കത്തില് സൂചിപ്പിച്ചു, ഒരു സിനിമയുടെ മാറ്ക്കറ്റിംഗിന്റെ ഗുണദോഷങ്ങൾ അതിന്റെ വിജയപരാജയത്തെ സ്വധീനിക്കും എന്ന്. സിനിമാടിക്കറ്റ് ഒരു സമ്മാനകൂപ്പണാക്കി നിശ്ചിത ദിവസത്തിനുശേഷം നറുക്കിട്ട് സമ്മാനം നല്കുന്നത് വരെ സിനിമ മാറ്ക്കറ്റിംഗില് സംഭവിച്ചിട്ടുണ്ട്. പക്ഷെ ഞാനിവിടെ പരാമറ്ശിക്കുന്നത് അതല്ല, മുകളില് പരാമറ്ശിച്ചകാര്യങ്ങളുമായി ചേർന്ന് നിന്നിട്ടും ഒരു സിനിമ പരാജയപ്പെടുന്നുണ്ടെങ്കില് അതെന്തുകൊണ്ട് എന്നതാണ് ഇനി വിശദീകരിക്കുന്നത്.
റിലീസിംഗ് ഡൈറ്റ് മാറിക്കൊണ്ടിരിക്കുന്നത് പ്രേക്ഷകരുടെ ആകാംക്ഷ വറ്ദ്ധിപ്പിക്കുന്നത് നാം കണ്ടിട്ടുണ്ട്. പക്ഷെ, അത് പ്രശസ്തരുടെ ചിത്രങ്ങളില് മാത്രം സംഭവിക്കുന്നതാണ്. ഒരു സധാരണ ചിത്രം ഷൂട്ടിംഗ് കഴിഞ്ഞ് കാലം കുറെ കഴിഞ്ഞ് റിലീസ് ചെയ്യുന്നത് സിനിമയെ പ്രതികൂലമായാണ് ബാധിക്കുക.
റിലീസിംഗ് സെന്റെറുകളുടെ എണ്ണവും ഈ കാലഘട്ടത്തില് ശ്രദ്ധിക്കേണ്ടതുണ്ട്. അത് പറ്റെ കുറഞ്ഞ് പോകുന്നത് അത്ര നല്ലതല്ല.
റിലീസ് ചെയ്യുന്ന കാലഘട്ടവും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ‘ഗസല്’ എന്ന ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് ഒരഭിമുഖത്തില് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ടി.എ.റസാഖ് പഴിച്ചത് സിനിമ ഇറങ്ങിയ കാലഘട്ടത്തെയാണ്. പൂറ്ണ്ണമായും മുസ്ലിംഗളുടെ കഥ പറയുന്ന ഈ സിനിമ ഇറങ്ങിയത് ബാബരി മസ്ജിദ് പ്രശ്നം കത്തിനില്ക്കുന്ന കാലത്താണ് പോലും. മുന്‌വിധിയോടെ സിനിമയെക്കണ്ട പ്രേക്ഷകന് സിനിമ തള്ളിക്കളഞ്ഞു. അപ്പോള് സാഹചര്യങ്ങളെ നാം പരിഗണിക്കേണ്ടിയിരിക്കുന്നു.
എന്റെ ഈ അഭിപ്രായങ്ങളില് തിരുത്തലുകള് ആവശ്യാമായിരിക്കാം. നിങ്ങളില് നിന്നും അത് പ്രതീക്ഷിക്കുന്നു
ഒരു കാര്യം കൂടിപ്പറയട്ടെ, (മലയാള)സിനിമയുടെ മാറ്ക്കറ്റിംഗിലെ ഏറ്റവും പ്രധാനകാര്യം അതിലെ പാട്ടുകളാണ്. പാട്ടുകള് മികച്ചതല്ലാത്തത്കൊണ്ട് ഒരു സിനിമ പരാജയപ്പെടും എന്നല്ല, പാട്ടുകള് മികച്ചതായത്കൊണ്ട്മാത്രം ഒരു സിനിമ വിജയിച്ചേക്കാം.
നിങ്ങള്ക്ക് നന്ദി...നമുക്ക് തുടരാം...